You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :ആന്‍റണി ഇടപെടും -മുഖ്യമന്ത്രി

Text Size  

Story Dated: Sunday, December 01, 2013 11:06 hrs EST

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യൂദല്‍ഹിയില്‍ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ തള്ളി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതിനെതിരെ കേരള ത്തില്‍ ക്രൈസ്തവസഭയുടെയും ഇടതുപക്ഷത്തിന്‍റയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രി ആന്‍റണിയെ കണ്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള ആശങ്ക ആന്‍റണിയെ അറിയിച്ചതായും ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More