You are Here : Home / News Plus

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം ഉദ്യോഗക്കയറ്റം: ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Tuesday, November 19, 2013 11:35 hrs EST

 

പാലക്കാട്: ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ളാസ് ത്രീ തസ്തികകളില്‍ പത്തുശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടുതവണ ഇതുസംബന്ധിച്ച് പി.എസ്.സിക്ക് സര്‍ക്കാര്‍ ശിപാര്‍ശ അയച്ചെങ്കിലും അവര്‍ തിരിച്ചയച്ചു. മൂന്നാംതവണയും അയച്ചപ്പോള്‍ അഞ്ചുശതമാനം നല്‍കാമെന്നാണ് പി.എസ്.സി നിലപാട്. എന്നാല്‍, പത്തു ശതമാനം ഉദ്യോഗക്കയറ്റം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് കോട്ടാത്തല മോഹനന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, എന്‍.ജി.ഒ.എ മുന്‍ പ്രസിഡന്‍റ് കമ്പറ നാരായണന്‍, ആര്‍. രാജന്‍ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More