You are Here : Home / News Plus

ഷീ ടാക്സി നിരത്തിലിറങ്ങി

Text Size  

Story Dated: Tuesday, November 19, 2013 06:26 hrs EST

വനിതകള്‍ വനിതകള്‍ക്കായി ഓടിക്കുന്ന ഷീ ടാക്സി നിരത്തിലിറങ്ങി.കനകക്കുന്നില്‍ മന്ത്രി ഡോ. എം.കെ. മുനീറും ചലച്ചിത്രതാരം മഞ്ജുവാര്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഗുഡ്വില്‍ അംബാസഡറായി മഞ്ജുവാര്യരെ മന്ത്രി മുനീര്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ കോള്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ഒൗദ്യോഗിക വെബ്സൈറ്റും ലോഗോയും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് പ്രകാശനം ചെയ്തു. ഒരു വിഭാഗത്തിന് ജീവിതമാര്‍ഗവും മറ്റൊരു വിഭാഗത്തിന് സുരക്ഷയും ഉറപ്പാക്കുന്ന സംരംഭമാണ് ഷീ ടാക്സിയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഷീ ടാക്സിയുടെ മൊബൈല്‍ നമ്പര്‍ 8590000543

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More