You are Here : Home / News Plus

ജമ്മുകാശ്മീരിലെ ഏറ്റമുട്ടലില്‍ കമാന്‍ഡര്‍ അടക്കം നാലു ഭീകരരെ വധിച്ചു

Text Size  

Story Dated: Sunday, August 04, 2019 01:31 hrs EDT

ജമ്മുകാശ്മീരിലെ ബാരാമുള്ളയിലും ഷോപ്പിയാനിലും സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ അടക്കം നാലു ഭീകരരെ വധിച്ചു. ബാരാമുള്ളയിലും സോപോറിലും തെക്കന്‍ കാശ്മീരിലെ ഷോപിയാനിലും 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ വീതം മരിച്ചത്. 

ബാരാമുള്ളയിലെ സോപോറിനു സമീപം വാര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെത്തുടര്‍ന്നു പ്രദേശം വളഞ്ഞു പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷോപിയാനിലെ പാന്‍ദൂഷനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മന്‍സൂര്‍ ഭട്ട് എന്ന ഭീകരനാണ്.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.