You are Here : Home / News Plus

ശബരിമല: വിലനിയന്ത്രണം കര്‍ശനമാക്കുമെന്നു ശിവകുമാര്‍

Text Size  

Story Dated: Thursday, November 07, 2013 11:30 hrs EST

ശബരിമല മഹോത്സവകാലത്ത് സംസ്ഥാനത്തെ ഹോട്ടലുകള്‍, പച്ചക്കറിക്കടകള്‍ മുതലായവയില്‍ കര്‍ശന വിലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യകുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍.അവശ്യസാധനങ്ങളുടെ വിലയും ഗുണവും നിയന്ത്രിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ്, പൊതുവിതരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. പഴം, പച്ചക്കറി മുതലാവയുടെ വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ, ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഹോട്ടലുകളിലും തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യോത്പ്പന്നങ്ങള്‍ കൊണ്ടുവരുന്ന ചെക്ക്‌പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും എന്ന് മന്ത്രി പറഞ്ഞു.
ശബരിമല മഹോത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിവരുന്ന ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.