മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനങ്ങൾ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്നും യെച്ചൂരി ചോദിച്ചു.
Comments