You are Here : Home / News Plus

ജയില്‍ ചപ്പാത്തി ഇനി ശബരിമലയിലും

Text Size  

Story Dated: Tuesday, November 05, 2013 02:31 hrs EST

ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും ഇനി ശബരിമല സന്നിധാനത്തും.മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ആഹാരം ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പായാണ്‌ ജയില്‍ ചപ്പാത്തി ശബരി ചപ്പാത്തി എന്ന പേരില്‍ വിതരണം ചെയ്യാനെത്തുന്നത്. ശബരി ചപ്പാത്തിയും ഇഡ്ഡലിയും പത്തനംതിട്ട ജില്ലാ ജയിലിലാവും തയ്യാറാക്കുക. ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ചപ്പാത്തി മെഷീനും തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലെ ഇഡ്ഡലി നിര്‍മ്മാണ യന്ത്രവും പത്തനം തിട്ട ജയിലിലേക്ക് കൊണ്ടുവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More