You are Here : Home / News Plus

മേഘാലയയില്‍ വീണ്ടും ഖനിയപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു

Text Size  

Story Dated: Monday, January 07, 2019 07:45 hrs UTC

കല്‍ക്കരിഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാന്‍ ദിവസങ്ങളായി ശ്രമം തുടരുന്നതിനിടെ മേഘാലയയില്‍ വീണ്ടും ഖനിയപകടം. ജയ്ന്റിലിയ മേഖലയില്‍ തന്നെയുള്ള പഴക്കമേറിയ ഖനി തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചതായാണ് ഔദ്യോഗികവിവരം. ജില്ലാആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്ററകലെ മൂക്‌നോറിലെ ഖനിയിലാണ് അപകടമുണ്ടായത്. ഖനിത്തൊഴിലാളിയായ ഏലാദ് ബാരെയെ കാണാനില്ലെന്ന പരാതിയുമായി ബന്ധു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തകര്‍ന്ന ഖനിക്കുള്ളില്‍ നിന്ന് ഏലാദിന്റെയുള്‍പ്പെടെ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.