ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷാ വരുന്നതിനനുസരിച്ച് ഞങ്ങളുടെ പിന്തുണ കൂടുകയും ബി.ജെപി തകരുകയും ചെയ്യും. അദ്ദേഹം പ്രചരണം നടത്തിയ എല്ലായിടത്തും ബി.ജെ.പി തോറ്റു. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല. പിന്നെയാണോ ഇവിടെ. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു.
Comments