You are Here : Home / News Plus

സര്‍വകക്ഷിയോഗം പ്രഹസനം; സര്‍ക്കാരിന് പിടിവാശി: ചെന്നിത്തല

Text Size  

Story Dated: Thursday, November 15, 2018 03:53 hrs EST

സര്‍വ്വകക്ഷി യോഗം പ്രഹസനമെന്നും ഗവണ്‍മെന്‍റ് ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗം ബഹിഷ്കരിച്ചതിന് ശേഷം രമേശ് ചെന്നിത്തല സംസാരിക്കുകയായിരുന്നു. രണ്ട് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കള‍ഞ്ഞതായി ചെന്നിത്തല പറഞ്ഞു. പുനപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ സ്ത്രീപ്രവേശനത്തിന് സാവകാശം തേടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുനപരിശോധനാ ഹര്‍ജി ജനുവരി 22 ന് കേള്‍ക്കുന്നതിനാല്‍ അതുവരെ സ്ത്രീപ്രവേശനം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More