You are Here : Home / News Plus

മല കയറാൻ ആന്ധ്ര സ്വദേശിനി എത്തി; സമരക്കാർ തടഞ്ഞു

Text Size  

Story Dated: Wednesday, October 17, 2018 09:45 hrs UTC

ശബരിമലയിലേക്ക് മല ചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരിയ്ക്ക് കണ്ണീരോടെ മടക്കം. കുടുംബത്തോടെ എത്തിയ നാൽപതുകാരി മാധവിയും കുടുംബവും 'സേവ് ശബരിമല' സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങി. സമരക്കാരുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ തിരിച്ച് പോകുകയായിരുന്നു അവര്‍. ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോയി. 
 

പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. ശരണം വിളിച്ചും ആക്രോശിച്ചും ചുറ്റും കൂടി. ഇതോടെ കുടുംബം പരിഭ്രാന്തിയിലായി. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങി. ചിലർ ഇവരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. തുടർന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ മുന്നിൽ ഓടി. ഇവരെ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയതോടെ, പൊലീസ് പിൻവാങ്ങുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.