You are Here : Home / News Plus

ക്രിമിനല്‍ കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, September 25, 2018 02:50 hrs EDT

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ അയോഗ്യരാക്കാനോ മത്സരത്തില്‍ നിന്ന് വിലക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തിരഞ്ഞെടുപ്പ് രംഗത്തെ ക്രിമിനലുകളെ നിയന്ത്രിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനലുകള്‍ രാഷ്ട്രീയത്തില്‍ സജീവമാക്കാതിരിക്കാന്‍ ചില മാര്‍ഗ്ഗനിര്‍ദേശങ്ങളും ഹര്‍ജി പരിഗണിച്ച ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് പറഞ്ഞ സുപ്രീംകോടതി രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ എത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More