You are Here : Home / News Plus

പാലക്കാട് കെണിയില്‍ കുടുങ്ങി അവശനിലയിലായ പുലി ചത്തു

Text Size  

Story Dated: Monday, September 24, 2018 01:08 hrs EDT

പാലക്കാട് മംഗലം ഡാമിനു സമീപം ചാലി റബ്ബർ എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. ഏറെ നേരം കെണിയിൽ  കിടന്ന് അവശനിലയിലായതിനാൽ വിദഗ്ധ പരിശോധനക്കായി മണ്ണുത്തിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ ആറു മണിയോടെയാണ് കെണിയിൽ കുടുങ്ങിയ നിലയിൽ പുലിയെ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വന മേഖലയോട് ചേർന്ന ഇവിടെ പുലിയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശ വാസികളുടെ വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായിരിക്കുകയാണ്.

തൃശൂരിൽ നിന്ന് എത്തിയ വെറ്റിനറി സംഘം മൂന്ന് തവണ മയക്കു വെടി വെച്ചു.എഴ് മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ കൂട്ടിലാക്കാൻ കഴി‍‍‍ഞ്ഞ‍ത്. എന്നാൽ ആന്തരീക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പുലിയെ പരിശോധനക്കായി മണ്ണുത്തിയിലേക്ക്  മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More