You are Here : Home / News Plus

മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപി വിട്ടു

Text Size  

Story Dated: Monday, September 24, 2018 04:58 hrs EDT

മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ചു. ശിവരാജ് സിങ് ചൗഹാൻ മന്ത്രി സഭയിലെ അംഗമായിരുന്നു പത്മ. അതേസമയം ബിജെപി വിട്ട പത്മ ഇനി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി പത്മ മധ്യപ്രദേശിലെ കോൺഗ്രസ് പ്രസി‍ഡന്റ് കമൽ നാഥുമായി കൂടിക്കാഴ്ച്ച നടത്തുകയും പാർട്ടി മെമ്പർഷിപ്പ് എടുക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഒരു മന്ത്രി രാജിവെക്കുന്നത്. ഇത് ഇലക്ഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More