You are Here : Home / News Plus

ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറി നില്‍ക്കും

Text Size  

Story Dated: Saturday, September 15, 2018 03:06 hrs EDT

ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം വൈദികർക്ക് അയച്ച കത്തില്‍ പറയുന്നു. രൂപതക്ക് പുറത്തുപോകുന്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം അയച്ച നോട്ടീസ് കൈപ്പറ്റുന്നതിന് മുമ്പാണ് ഫ്രാങ്കോ കത്തയച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന കാര്യം മാധ്യമങ്ങള്‍ വഴി അറിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. തന്‍റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കോക്കണ്ടത്തിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നതായും എല്ലാം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും ഫ്രാങ്കോ മുളക്കൽ കത്തില്‍ പറയുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More