You are Here : Home / News Plus

കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവം: മിഷണറീസ് ഓഫ് ജീസസ് പിആർഒയെ വിളിച്ചുവരുത്തും

Text Size  

Story Dated: Saturday, September 15, 2018 02:58 hrs EDT

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ തുടങ്ങി. മിഷണറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തും. ഹാജരാകാന്‍ കാണിച്ച് സിസ്റ്റര്‍ക്ക് നോട്ടീസയക്കാനാണ് തീരുമാനം. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സഭയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More