You are Here : Home / News Plus

പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

Text Size  

Story Dated: Tuesday, September 11, 2018 05:56 hrs UTC

ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പി.സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാൻ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടർ‌ന്ന് പോലീസ് തിരിച്ചു പോയി. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കും. ജോര്‍ജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.