You are Here : Home / News Plus

സരിതക്കും ബിജുവിനും വി.ഐ.പി പരിഗണന

Text Size  

Story Dated: Thursday, September 12, 2013 06:51 hrs EDT

സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും കാഞ്ഞങ്ങാട് വി.ഐ.പി പരിഗണന. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഇരുവരെയും താമസിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ഇവരെ ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇരുവരെയും ഇന്ന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടിരുന്ന സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഹോസ്ദുര്‍ഗ് സബ്ജയിലില്‍ നേരത്തെ ആവശ്യത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിക്കുകയയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More