You are Here : Home / News Plus

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെ എബിസിഡി:മോഡി

Text Size  

Story Dated: Wednesday, September 11, 2013 06:31 hrs EDT

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെ എബിസിഡി ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.കുട്ടികള്‍ക്ക് പഠിക്കാന്‍ കോണ്‍ഗ്രസ് അഴിമതികളുടെ എബിസിഡി പട്ടിക ഉണ്ടാക്കിയിട്ടുള്ളതായി അദ്ദേഹം പരിഹസിച്ചു.എയെന്നാല്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ബി എന്നാല്‍ ബൊഫോഴ്സ് പീരങ്കി ഇടപാട് കോഴ, സി യെന്നാല്‍ കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍, ഡിയെന്നാല്‍ ദാമാദ് കാ കാരോബാര്‍ എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസിന്റെ അക്ഷരമാലാ പട്ടിക. രാജ്യത്തെ അഴിമതിയില്‍ നിന്നും രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉന്‍‌മൂലനം ചെയ്യണമെന്ന് മോഡി ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More