You are Here : Home / News Plus

മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ല: ശ്രീധരന്‍ നായര്‍

Text Size  

Story Dated: Wednesday, September 11, 2013 05:42 hrs EDT

സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍. താന്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയതായി എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.പത്തനംതിട്ട കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. രഹസ്യമൊഴി നല്‍കിയ ശേഷം പോലീസ് തന്നെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതായി പോലീസ് അറിയിച്ചകാര്യങ്ങള്‍ തെറ്റും നുണയുമാണ്. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ പോലീസിനോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ശ്രീധരന്‍നായരോട് ആവശ്യപ്പെട്ടു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More