You are Here : Home / News Plus

ഹൈകോടതി വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് വി.എസ്

Text Size  

Story Dated: Friday, October 31, 2014 03:33 hrs UTC

തിരുവനന്തപുരം: ബാര്‍ പ്രശ്നത്തിലെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനയത്തിന്‍െറ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഇടക്കിടെ കോടതിയുടെ അടി കിട്ടിക്കൊണ്ടിരുന്നതാണ്. ഇപ്പോള്‍ കൂടംകൊണ്ടുള്ള അടിയാണ് കിട്ടിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള ചേരിപ്പോരിന്‍െറ പരിണിതഫലമായിരുന്നു ബാറുകള്‍ പൂട്ടാനുള്ള തീരുമാനം. 50000ത്തിലേറെ വരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളോ ജീവിതദുരിതങ്ങളോ ഉമ്മന്‍ ചാണ്ടിയും കൂട്ടരും കണക്കിലെടുത്തിരുന്നില്ല. വലിയതുക മുടക്കി ബാറുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉടമകളുടെ ജീവിതപ്രശ്നത്തിനുനേരെയും സര്‍ക്കാര്‍ കണ്ണടക്കുകയായിരുന്നു. ലക്കില്ലാത്ത ഈ സമീപനമാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞതെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.