You are Here : Home / News Plus

ഹൈകോടതി വിധി ജനതാല്‍പര്യം സംരക്ഷിക്കുന്നതല്ലെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Friday, October 31, 2014 03:26 hrs UTC

തിരുവനന്തപുരം: ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈകോടതി വിധി ജനതാല്‍പര്യം സംരക്ഷിക്കുന്നതല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കോടതി വിധിയെ മറിക്കടക്കാനുള്ള ഫലപ്രദമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചിക്കണം. മദ്യനയം നടപ്പാക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും സുധീരന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നയങ്ങള്‍ ആവിഷ്കരിക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍െറ ജോലിയാണ്. നയങ്ങളില്‍ ഉറച്ചു നിന്നു സര്‍ക്കാര്‍ മുന്നോട്ടു പോകണം. തടസങ്ങളെ അതിജീവിക്കാന്‍ എല്ലാവിധ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.