You are Here : Home / News Plus

പട്ടിക്കൂട്ടില്‍ അടച്ച വിവാദം: ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

Text Size  

Story Dated: Friday, October 31, 2014 10:38 hrs UTC

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് താത്കാലികമായി സ്റ്റേ ചെയ്ത കോടതി ഇന്നാണ് സ്‌കൂള്‍ പൂട്ടാന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.