You are Here : Home / News Plus

പേമെന്റ് സീറ്റ് വിവാദം അമിക്കസ് ക്യൂറി അന്വേഷിക്കും

Text Size  

Story Dated: Friday, October 31, 2014 07:28 hrs UTC

ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനു പിന്നില്‍ അഴിമതി നടന്നുവെന്ന ആരോപണം അമിക്കസ് ക്യൂറി അന്വേഷിക്കും. ലോകായുക്തയുടേതാണ് തീരുമാനം. അഡ്വ. ജി. ഹരികുമാറിനെ അമിക്കസ് ക്യൂറിയായും ലോകായുക്ത നിയോഗിച്ചിട്ടുണ്ട്. അതേസമയം സി.പി.ഐ. ഓഫീസില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുന്നത് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത കെ.ബി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്നന്‍ രവീന്ദ്രന്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ചാണ് ലോകായുക്ത രേഖകള്‍ പിടിച്ചെടുക്കന്നത് സ്‌റ്റേ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.