You are Here : Home / News Plus

ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ശിവസേന

Text Size  

Story Dated: Thursday, October 30, 2014 05:33 hrs UTC

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ശിവസേന. വെള്ളിയാഴ്ചയാണ് 44കാരനായ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം സഖ്യചര്‍ച്ചകള്‍ നടത്താമെന്ന ബി.ജെ.പിയുടെ നിര്‍ദേശം ശിവസേന തള്ളുകയായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പുതന്നെ സഖ്യം സംബന്ധിച്ച് തീരുമാനമാകണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയും ശിവസേന രംഗത്തുവന്നിരുന്നു. അങ്ങനെ ചെയ്താല്‍ അത് സര്‍ക്കാറിന്‍െറ വിശ്വാസ്യത ഇല്ലാതാക്കുമെന്നാണ് സേന പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.