You are Here : Home / News Plus

‘കിസ് ഓഫ് ലൗവ്’പരിപാടിക്ക് പിന്തുണ അറിയിച്ച് യുവനേതാക്കള്‍

Text Size  

Story Dated: Thursday, October 30, 2014 04:58 hrs UTC

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവമോര്‍ച്ചയുടെ സദാചാര പൊലീസ് നടപടിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത ചുംബനസമരത്തിന് പിന്തുണയുമായി യുവനേതാക്കള്‍. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും സി.പി.എം എം.പി എം.ബി രാജേഷുമാണ് ‘കിസ് ഓഫ് ലൗവ്’ എന്ന പരിപാടിക്ക് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചത്.
വ്യക്തിസ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്ന ഒരു ലിബറല്‍ സമൂഹസൃഷ്ടിയാണു ആശയപരമായി കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സദാചാരപൊലീസ് ചമയലും അതിന്‍റെ പേരിലുള്ള ഗുണ്ടായിസവും കോണ്‍ഗ്രസിന്‍്റേയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ രീതിയാവാന്‍ പാടില്ലെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'കിസ് ഓഫ് ലവ്' പരിപാടി പരിചിതമല്ലാത്ത ഒരു സമരരീതിയാണെന്നും അതിനോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ബല്‍റാം പറയുന്നു. എന്നാല്‍ അതിനെ അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്‍റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്നും രാജേഷ് തന്‍റെ പേജില്‍ വ്യക്തമാക്കുന്നു. മനുഷ്യര്‍ ആയുധമെടുത്തു കുത്തിമരിക്കുന്നതിനെക്കാള്‍ ഭേദമാണ് സ്നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നും രാജേഷ് പറയുന്നു. പ്രശസ്ത കവി ഒക്ടോവിയോ പാസിന്‍റെ "...രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു." എന്ന വരിയിലൂടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.