You are Here : Home / News Plus

കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കെ.ബാബു

Text Size  

Story Dated: Thursday, October 30, 2014 03:28 hrs UTC

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കേസില്‍ എ പ്ളസ് കിട്ടിയില്ലെങ്കിലും മികച്ച വിജയമാണ് സര്‍ക്കാരിന് ലഭിച്ചത്. മദ്യനയം പൂര്‍ണമായി അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബ്കാരി കേസുകളില്‍ സര്‍ക്കാര്‍ ജയിക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ കേസിലും മുമ്പ് നടന്ന മറ്റൊരു കേസിലും വിജയിക്കാന്‍ കഴിഞ്ഞു. വിധിപകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. സര്‍ക്കാരിന്‍െറ പ്രഖ്യാപിത മദ്യനയവുമായി മുന്നോട്ടുപോകും. അതിന് തടസം കോടതി വിധിയാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ. ബാബു അറിയിച്ചു.
ബാര്‍ തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് നടപ്പാക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. അവരെ വഴിയാധാരമാക്കില്ല. തൊഴിലാളികളുടെ പുനരധിവാസത്തിന് പണം തടസമാകില്ലെന്നും മന്ത്രി ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.