You are Here : Home / News Plus

സര്‍ക്കാറിന്‍റെ മദ്യനയം പാളിപ്പോയെന്ന് വി.എസ്

Text Size  

Story Dated: Thursday, October 30, 2014 03:22 hrs UTC

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ മദ്യനയം പാളിപ്പോയതായി ഇന്നത്തെ കോടതി വിധിയിലൂടെ തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ് സര്‍ക്കാറിന്‍റെ മദ്യനയം. മദ്യ വര്‍ജ്ജനമല്ലാതെ മദ്യനിരോധനം കേരളത്തില്‍ പ്രായോഗികമല്ല. ത്രീസ്റ്റാര്‍ ഉള്‍പ്പെടെയുള്ള ബാറുകള്‍ പൂട്ടുന്നതോടെ 60000ത്തോളം ജീവനക്കാര്‍ തൊഴില്‍ രഹിതരാവും. ഇവരുടെ കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു ചിന്തയുമില്ലെന്നും വി.എസ് പ്രതികരിച്ചു. കണ്ണൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.