You are Here : Home / News Plus

മദ്യപാനം ഇനി ഫോര്‍ സ്റ്റാര്‍ മുതല്‍

Text Size  

Story Dated: Thursday, October 30, 2014 11:23 hrs UTC

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അംഗീകാരം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് കെ.സുരേന്ദ്ര മോഹന്‍ പുറപ്പെടുവിച്ച ഈ വിധിയോടെ, സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 261 ബാറുകള്‍ പൂട്ടണം. പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ 712 ബാറുകള്‍ പൂട്ടാനാണ് പുതിയ മദ്യനയം അനുസരിച്ച് യു.ഡി.എഫ്.സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതില്‍ 33 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കോടതിവിധി അനുസരിച്ച് ഇനി പ്രവര്‍ത്തിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.