You are Here : Home / News Plus

സി.പി.എം പ്രവര്‍ത്തകന്‍റെ കൊല: ഒരാള്‍ കൂടി പിടിയില്‍

Text Size  

Story Dated: Thursday, October 30, 2014 06:25 hrs UTC

കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനായ മുരളീധരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കുതിരപ്പാടി സ്വദേശി വരദരാജനാണ് പിടിയിലായത്. സംഭവസമയത്ത് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകനായ കുമ്പള സ്വദേശി മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതി ശരതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സി.പി.എം ശാന്തിപ്പള്ളം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവുമായിരുന്ന മുരളീധരനെ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുത്തി കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായെ ത്തിയ സംഘം മുരളീധരന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.