You are Here : Home / News Plus

ഗവര്‍ണര്‍ ചാന്‍സലറാകേണ്ടതില്ല - വക്കം പുരുഷോത്തമന്‍

Text Size  

Story Dated: Thursday, October 30, 2014 06:24 hrs UTC

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലറാകേണ്ടതില്ല. സര്‍വകലാശാലയുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഗവര്‍ണര്‍ക്ക് അങ്ങനെ ചെയ്യരുതെന്നാണ് അഭിപ്രായമെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു. ഗവര്‍ണര്‍ സര്‍വകാലാശാലകളുടെ ചാന്‍സലറാക്കിയിരിക്കുന്നുവെന്നത് നിയമപരമായ കീഴ്വഴക്കം മാത്രമാണ്. പണ്ടുള്ള കീഴ്വഴക്കങ്ങള്‍ ഈ സാഹചര്യത്തില്‍ തുടരണമോയെന്ന് ചിന്തക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കോട്ടം തട്ടാതെയായിരിക്കണം ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.