You are Here : Home / News Plus

മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി

Text Size  

Story Dated: Thursday, October 30, 2014 06:21 hrs UTC

മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി. മുംബൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ 4:50 ഓടെയാണ് സംഭവം. കല്യാണ്‍ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ളാറ്റ് ഫോമിലേക്ക് ട്രെയിന്‍വന്നു കൊണ്ടിരിക്കവെയാണ് അപകടം നടന്നത്. ട്രെയിന്‍ എഞ്ചിനും ഒരു ബോഗിയുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഈ പാതയിലുടെയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും ഭാഗികമായും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.