You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കുറവ് വരുത്തിയേക്കും

Text Size  

Story Dated: Thursday, October 30, 2014 06:17 hrs UTC

അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപ കുറവ് വരുത്തിയേക്കും. ഇതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും. അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 82.60 ഡോളറായി താഴ്ന്നതാണ് ആഭ്യന്തര വിപണിയില്‍ വിലകുറയ്ക്കുന്നതിന് സാഹചര്യമൊരുക്കിയത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറിന് മുകളിലുണ്ടായിരുന്ന വിലയാണ് പടിപടിയായി കൂപ്പുകുത്തിയത്. കഴിഞ്ഞ 18നാണ് ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.