You are Here : Home / News Plus

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വര്‍ധിക്കും

Text Size  

Story Dated: Thursday, October 30, 2014 03:43 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) വര്‍ധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ തര്‍ക്കവ്യവസ്ഥകളില്‍ ധാരണയായതോടെ പദ്ധതിച്ചെലവ് 4050 കോടി രൂപയായി ഉയര്‍ന്നു. അതനുസരിച്ച് വി.ജി.എഫ്. തുകയിലും മാറ്റമുണ്ടാവും.
ഇപ്പോഴത്തെ ധാരണയനുസരിച്ച് പദ്ധതിക്ക് 800 കോടി രൂപ വി.ജി.എഫ്. ആയി ലഭിക്കും. സംരംഭക മൂലധനത്തിന് പുറമെയാണിത്. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. പദ്ധതിക്ക് വി.ജി.എഫ്. അനുവദിക്കാനുള്ള ശുപാര്‍ശ ധനകാര്യ ഉന്നതാധികാരസമിതിയുടെ അന്തിമാനുമതിക്കുശേഷം കേന്ദ്രധനമന്ത്രിക്ക് സമര്‍പ്പിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ഇതു തീരുമാനമാവാനാണ് സാധ്യത.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ് ബുധനാഴ്ചത്തെ ചര്‍ച്ചകളിലെ ധാരണകള്‍. കേന്ദ്ര ധനവിനിയോഗ സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, തുറമുഖ എം.ഡി.എ. എസ്.സുരേഷ് ബാബു, പി.പി.പി. മേധാവി വി.എസ്. സുനില്‍, ആസൂത്രണ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.