You are Here : Home / News Plus

ഗിന്നസ് പക്രുവിന്റെ കുടുംബത്തെ ആക്രമിച്ചയാള്‍ കീഴടങ്ങി

Text Size  

Story Dated: Wednesday, October 29, 2014 07:33 hrs UTC

പ്രമുഖ സിനിമാനടന്‍ അജയകുമാറിന്റെ (ഗിന്നസ് പക്രു) കുടുംബത്തെ ആക്രമിച്ച ആള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി തോപ്പുറം വീട്ടില്‍ ആല്‍ഫാണ് കീഴടങ്ങിയത്. ഈ മാസം ആദ്യമാണ് ഇയാള്‍ അജയകുമാറിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ (62), അമ്മ അംബുജാക്ഷി (60), ഭാര്യ ഗായത്രി എന്നിവരെ ആക്രമിച്ചത്. അജയകുമാറിനെ അസഭ്യം പറയുകയുംചെയ്തു.

അജയകുമാറിന്റെ അച്ഛന്‍ പോലീസിനു നല്‍കിയ മൊഴി ഇപ്രകാരമാണ്: എസ്.എച്ച്.മൗണ്ട് സൂര്യകാലടിമനയ്ക്കുസമീപം താമസിക്കുന്ന അജയകുമാറിന്റെ വീടിനുസമീപത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആല്‍ഫ് വാടകയ്ക്കു താമസിക്കുന്നത്. ആറുമാസംമുമ്പ് താമസം ആരംഭിച്ച ആല്‍ഫ് ആദ്യമാസത്തെ വാടകമാത്രമാണു നല്‍കിയത്. തുടര്‍ന്ന് വാടക ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല എന്നുമാത്രമല്ല, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെപേരില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.