You are Here : Home / News Plus

627 കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Text Size  

Story Dated: Wednesday, October 29, 2014 06:01 hrs UTC

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് പട്ടികകളായി 627 പേരുവിവരങ്ങളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. പേരുകള്‍ പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്താഗിയാണ് പേരുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. പേരുകള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ളെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും പേര് ഇന്ന് കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ചില പേരുകള്‍ തെരഞ്ഞുപിടിച്ച് വെളിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസും കള്ളപ്പണ കേസിലെ ഹരജിക്കാരനായ രാം ജത്മലാനിയും ആരോപിച്ചതിന് പിന്നാലെയാണ് മുഴുവന്‍ പേരുകളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ 800ഓളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.