You are Here : Home / News Plus

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

Text Size  

Story Dated: Wednesday, October 29, 2014 03:37 hrs UTC

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, പ്രപഞ്ചോത്പത്തിയെക്കുറിച്ച് ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ വ്യഖ്യാനങ്ങളെയും തള്ളി. സഭയില്‍ പുതിയ വിവാദത്തിന് ഇത് വഴിതെളിച്ചേക്കും.

മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കലപ്രതിമ വത്തിക്കാനില്‍ അനാച്ഛാദനംചെയ്ത് സംസാരിക്കവെയാണ് മഹാസ്‌ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. ഈ സിദ്ധാന്തം പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ് എന്ന സങ്കല്‍പത്തെ മഹാവിസ്‌ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമില്ല.

ദൈവം മാന്ത്രികനാണെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നതരത്തിലുമുള്ള ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്നും മാര്‍പാപ്പ പറഞ്ഞു. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസം കൊണ്ടല്ല. കോടാനുകോടി വര്‍ഷത്തെ പരിണാമപ്രക്രിയയിലൂടെയാണ്. ജീവജാലങ്ങളെ ദൈവമാണ് സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.