You are Here : Home / News Plus

നിതാരി കൂട്ടക്കൊല: പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Tuesday, October 28, 2014 11:38 hrs UTC

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.കേസില്‍ കോലിക്ക് മതിയായ നിയമപരിരക്ഷ ലഭിച്ചില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇനി മുതല്‍ എല്ലാ കേസിലും പ്രതികള്‍ക്ക് നിയമപരിരക്ഷ വിചാരണ കോടതികള്‍ ഉറപ്പു വരുത്തണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.