You are Here : Home / News Plus

‘നിലോഫര്‍’ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക്

Text Size  

Story Dated: Tuesday, October 28, 2014 06:14 hrs UTC

ആന്ധ്രപ്രദേശില്‍ വീശിയടിച്ച ഹുദ്ഹുദിനു പിന്നാലെ ഗുജറാത്തിന്‍െറ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിയത്തെുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍വെള്ളിയാഴ്ച രാവിലെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 100-110 കി.മീറ്റര്‍ വേഗത്തിലത്തെുന്ന കാറ്റിന് മണിക്കൂറില്‍ 125 കി.മീറ്റര്‍ വരെ ശക്തികൂടിയേക്കും. ശക്തിയേറിയ ചുഴലിക്കാറ്റായി മാറിയ നിലോഫര്‍ തുടക്കത്തില്‍ വടക്കോട്ട് നീങ്ങും. പിന്നീട് വടക്കു കിഴക്ക് ഭാഗത്തേക്ക് കുതിക്കുന്ന നിലോഫര്‍ ഗുജറാത്ത് തീരത്ത് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ കരതൊടും.

നിലോഫറിന്‍െറ വരവിന് മുന്നോടിയായി തീരജില്ലകളായ സൗരാഷ്ട്രയിലും കച്ചിലും വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മീന്‍പിടിത്തക്കാരോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അറിയിപ്പു നല്‍കി. മരങ്ങള്‍ കടപുഴകാനും വൈദ്യുതിബന്ധം തകരാറിലാവാനും മേല്‍ക്കൂരകള്‍ പറന്നുപോകാനും സാധ്യതയുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.