You are Here : Home / News Plus

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Tuesday, October 28, 2014 03:39 hrs UTC

കുമ്പള സൂരംബയലില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.35-നാണ് സംഭവം.കുമ്പള ഗോപാലകൃഷ്ണ തിയേറ്ററിനടുത്തു താമസിക്കുന്ന പി.മുരളി (37) ആണ് മരിച്ചത്. ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന മുരളിയെ ഒരുസംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. സൂരംബയല്‍ അപ്‌സര മില്ലിനടുത്താണു സംഭവം. സുഹൃത്ത് മഞ്ജുനാഥ ഓടിരക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സി.പി.എം. ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സി.പി.എം. ശാന്തിപ്പള്ളം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ മുരളി മരവ്യാപാരിയാണ്. മരം നോക്കാനെന്ന വ്യാജേന മുരളിയെ സൂരംബയലിലേക്കു വിളിപ്പിക്കുകയായിരുന്നു. നെറ്റിയിലും നെഞ്ചിലുമാണ് മുരളിക്ക് കാര്യമായി വെട്ടേറ്റത്. കുമ്പള സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.