You are Here : Home / News Plus

വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലേക്ക് എം.എസ്.എഫിന്‍റെ പ്രതിഷേധ മാര്‍ച്ച്

Text Size  

Story Dated: Monday, October 27, 2014 07:05 hrs UTC

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലേക്ക് എം.എസ്.എഫിന്‍്റെ പ്രതിഷേധ മാര്‍ച്ച്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുക, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നോടിയായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സദാശിവമാണ് യോഗം വിളിച്ചു ചേര്‍ത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.