You are Here : Home / News Plus

ഐ.പി.എല്‍ ഒത്തുകളി:മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു

Text Size  

Story Dated: Friday, October 24, 2014 03:45 hrs UTC

ചെന്നൈ: ഐ.പി.എല്‍ ഒത്തുകളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്‍െറ മുന്‍ സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഒത്തുകളി സംബന്ധിച്ച് റെക്കോര്‍ഡ്ചെയ്ത സംഭാഷണത്തിലെ ശബ്ദം മെയ്യപ്പെന്‍്റേതു തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടത്തെി. കേസിലെ മറ്റൊരു പ്രതിയായ ബോളിവുഡ് താരം വിന്ധു ധാരാസിങുമായി മെയ്യപ്പന്‍ നടത്തിയ സംഭാഷണമാണ് പരിശോധനക്ക് വിധേയമാക്കിയത്. മുംബൈ ഫോറന്‍സിക് സയന്‍സ് ലാബില്‍ വെച്ചായിരുന്നു ശബ്ദ പരിശോധന.
മെയ്യപ്പന്‍്റേതിന് പുറമെ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരുടെയും ശബ്ദ സാമ്പിളുകള്‍ അവരുടേത് തന്നെയാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഈ പരിശോധന റിപ്പോര്‍ട്ട് വാതുവെപ്പ് അന്വേഷിക്കുന്ന മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഈ മാസം മുപ്പതിന് മുദ്ഗല്‍ കമ്മിറ്റി ഈ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ബി.സി.സി.ഐ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി ചെയര്‍മാനുമായ എന്‍. ശ്രീനിവാസന്‍റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.