You are Here : Home / News Plus

ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് രാജ്നാഥ് സിങ്

Text Size  

Story Dated: Friday, October 24, 2014 02:50 hrs UTC

 
ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആദരവിനോടൊപ്പം സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍ രാജ്യങ്ങളായ ചൈനയുമായും പാകിസ്താനാമായും സുഹൃദ് ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈ ലോകം മുഴുവന്‍ ഒന്നാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യ ലോകത്തോട് പറയാന്‍ ഉദ്ദേശിക്കുന്നതും അതുതന്നെയാണ് -രാജ്നാഥ് സിങ് പറഞ്ഞു.
അതിര്‍ത്തി പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.