You are Here : Home / News Plus

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ തീരുമാനം

Text Size  

Story Dated: Friday, October 24, 2014 02:41 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മോണോ റെയില്‍ കോര്‍പറേഷന്‍ (കെ.എം.ആര്‍.സി) ഡയക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് യോഗത്തെ അറിയിച്ചു. സംരംഭക മൂലധന വിഹിതം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം ഏറ്റെടുക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഇതിനായി 361 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ അലൈന്‍മെന്‍റില്‍ മാറ്റമില്ല. 2021ഓടെ പദ്ധതി പൂര്‍ത്തിയാക്കും. നിലവില്‍ മോണോ റെയില്‍ പദ്ധതിക്കായി തയാറാക്കിയ അതേ റൂട്ടിലൂടെയായിരിക്കും ലൈറ്റ് മെട്രോ ഓടുകയെന്നും ശ്രീധരന്‍ അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചത്. മോണോ റെയിലിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ലൈറ്റ് മെട്രോ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തലസ്ഥാനത്ത് 22.5 കിലോമീറ്റര്‍ ലൈറ്റ് മെട്രോ നിര്‍മാണത്തിന് 3,453 കോടിയും കോഴിക്കോട് 13.3 കിലോമീറ്റര്‍ നിര്‍മാണത്തിന് 2,057 കോടിയുമാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.