You are Here : Home / News Plus

മനോജ് വധം:പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു

Text Size  

Story Dated: Friday, October 24, 2014 02:31 hrs UTC

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു. കേസിലെ പ്രതികളായ വിക്രമന്‍, പ്രകാശന്‍, പ്രഭാകരന്‍ എന്നിവരെയാണ് കോടിയേരി കണ്ണൂര്‍ സബ് ജയിലിലത്തെി സന്ദര്‍ശിച്ചത്.
കേസിലെ പ്രതിയായ പ്രഭാകരന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് മര്‍ദ്ദനമേറ്റെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ജയിലിലത്തെിയതെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും സംഭവം ആഭ്യന്തരമന്ത്രി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.