You are Here : Home / News Plus

സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ നാല് ശതമാനം കുറവ്

Text Size  

Story Dated: Friday, October 24, 2014 10:11 hrs UTC

സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതിന് ശേഷം മദ്യഉപഭോഗത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4,55,000 കെയ്‌സ് മദ്യത്തിന്റെ കുറവാണ് ഉണ്ടായത്. ബിയര്‍ വില്‍പനയിലും കാര്യമായ കുറവുണ്ടായി. എന്നാല്‍ മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഏഴ് ശതമാനം വരുമാനം കൂടി. 361 കോടി രൂപയാണ് അധികമായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ ബോധവത്കരണ പരിപാടികളുടെ വിജയമാണ് മദ്യഉപഭോഗം കുറയാന്‍ കാരണമായിരിക്കുന്നത്. കള്ളുചെത്ത് വ്യവസായവും മദ്യത്തിന് നികുതി ഉയര്‍ത്തിയതും ഉപഭോഗം കുറയാന്‍ കാരണമായിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.