You are Here : Home / News Plus

വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് രാജ്‌നാഥ്

Text Size  

Story Dated: Friday, October 24, 2014 10:08 hrs UTC

പാക്കിസ്ഥാനുമായി 2003-ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യം സമാധാനത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണിത്. കഴിഞ്ഞ രണ്ടു ദിവസവും പാക്കിസ്ഥാന്‍ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ദീപാവലി പോലെയുള്ള ആഘോഷ ദിവസങ്ങള്‍ പോലും പാക്കിസ്ഥാന്‍ ഒഴിവാക്കിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഷ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.