You are Here : Home / News Plus

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് പന്ന്യന്‍

Text Size  

Story Dated: Friday, October 24, 2014 07:14 hrs UTC

1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭിന്നിപ്പിന്‍െറ 50ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം ഇടത് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായം തന്നെയാകും. ദേശാഭിമാനിയുടെ ലേഖനത്തിനുള്ള വിശദീകരണം നാളത്തെ ജനയുഗത്തിലുണ്ടാവുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

മഹാഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പിളര്‍പ്പ് മനോവിഷമമുണ്ടാക്കി. ഭിന്നിപ്പിനെക്കുറിച്ച് സംവാദം നല്ലതാണ്. നവയുഗത്തിലെ ലേഖനത്തില്‍ വസ്തുതകള്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.