You are Here : Home / News Plus

യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള

Text Size  

Story Dated: Friday, October 24, 2014 06:04 hrs UTC

യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയയില്‍ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചുവന്ന യു.എസ് ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്. രക്ത സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി ഡിസീസ് കണ്‍ട്രാള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്‍ററിലേക്ക് കൈമാറി.

ആഫ്രിക്കയില്‍ നിന്ന് തിരിച്ചുവന്ന ഡോ. ക്രെയ്ഗ് സ്പെന്‍സറിനാണ് (33) രോഗ ലക്ഷണം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലവു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്പെന്‍സറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമേല്‍ നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഗിനിയയില്‍ നിന്ന് മടങ്ങിവന്നതിന് അടുത്ത ദിവസം തന്നെ സ്പെന്‍സറിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.