You are Here : Home / News Plus

ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍.

Text Size  

Story Dated: Friday, October 24, 2014 06:00 hrs UTC

അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. ഷൂട്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍ ഷെയ്ക്, ഗണേഷ് ബില്ലാരെ, ഷക്കീലിന്‍െറ മുന്‍ സഹായി അമിന്‍ മെഹ്ബൂബ് ഷെയ്ക് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.മാള്‍വാളില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ബാല ബെഗഡെയുടെ ബന്ധു ലഹു മാമ ഷെലാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പൂനെയിലെ ദെഹു റോഡില്‍വെച്ചാണ് മൂവര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്.ഹുസൈന്‍ ഷെയ്ക്കും ഗണേഷ് ബില്ലാരെയും മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ നിന്ന് പിസ്റ്റല്‍, വെടിയുണ്ടകള്‍, മോട്ടോര്‍ ബൈക്ക് എന്നിവ പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.